കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ചവർക്ക് ഡൽഹിയിലെ സംഘർഷവും നിയന്ത്രിക്കാം'; സിജെപി സമരത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണം

കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ച സർക്കാർ ഡൽഹിയിലെ നിലവിലെ സംഘർഷാവസ്ഥയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ചവർക്ക് ഡൽഹിയിലെ സംഘർഷവും നിയന്ത്രിക്കാം'; സിജെപി സമരത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണം

തിരുവനന്തപുരം: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ശക്തമാകുന്നതിനിടെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. കാശ്മീരിലെ കല്ലേറ് അവസാനിപ്പിച്ച സർക്കാർ ഡൽഹിയിലെ നിലവിലെ സംഘർഷാവസ്ഥയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണകുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലും കേന്ദ്ര സർക്കാരിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുമെന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.

അതേസമയം, ജന്തർ മന്തറിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമായിട്ടുണ്ട്. സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ വീണ്ടും ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല.

കഴിഞ്ഞ രാത്രി ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്ക് സമീപം സുരക്ഷ വർധിപ്പിച്ച് കൂടുതൽ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഇന്നും ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.