'പിരിയാല്‍ വയ്യ' ; തങ്ങളുടെ ക്യാമറമാനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ചു

'പിരിയാല്‍ വയ്യ' ; തങ്ങളുടെ ക്യാമറമാനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍

യുപി: യുപിയിലെ അംറോഹ ജില്ലയില്‍ നിന്നുള്ള അപൂര്‍വ്വമായ ഒരു വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും വൈറലായിരിക്കുന്നത്. ഹസന്‍പൂരിലെ ദൗരിയ ഗ്രാമവാസികളായ സരോജ് (20), സാവിത്രി റാണി (19), സന്താഷ് ഖടക്വംശി (18) എന്നീ മൂന്ന് സഹോദരിമാര്‍ ചേര്‍ന്ന് വികാസ് (20) എന്ന ഒരൊറ്റ യുവാവിനെയാണ് വിവാഹം കഴിച്ചത്.

കഴിഞ്ഞ ആറുമാസമായി ഇവരുടെ സോഷ്യല്‍ മീഡിയ വീഡിയോകളുടെ ക്യാമറാമാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വികാസ്. വീഡിയോകളില്‍ ഇവരുടെ ഭര്‍ത്താവായി അഭിനയിച്ചിരുന്നതും ഇയാള്‍ തന്നെയായിരുന്നു. എന്നാല്‍ അടുത്തിടെ തങ്ങള്‍ക്ക് വെവ്വേറെ വിവാഹാലോചനകള്‍ നടക്കുന്നതായി സഹോദരിമാര്‍ അറിഞ്ഞു. വിവാഹത്തോടെ പരസ്പരം പിരിയേണ്ടി വരുമെന്ന് മനസിലാക്കിയ ഇവര്‍ ആദ്യം ജീവനൊടുക്കാന്‍ പോലും ആലോചിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ പിരിഞ്ഞു ജീവിക്കാതിരിക്കാന്‍ മൂവരും ചേര്‍ന്ന് വികാസിനെ തന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുടുംബാംഗങ്ങളാരും പങ്കെടുക്കാതെ നടന്ന ഈ വിവാഹത്തിന്റെ വീഡിയോ യുവതികള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നതും വന്‍ ചര്‍ച്ചയ്ക്ക വഴിതെളിച്ചതും.