മിക്സ്ചർ കഴിക്കുന്നതിനിടെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്
മലപ്പുറം: കപ്പലണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം വീട്ടിലിരുന്ന് മിക്‌സ്ചര്‍ കഴിക്കുന്നതിനിടെയാണ് കപ്പലണ്ടി തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയ്ക്കിടെ ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും തുടര്‍ന്ന് സംസ്‌കാരം നടത്തുകയും ചെയ്തു.
Comments ()