15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പ്: കാസർകോട് സ്വദേശിയടക്കം 9 പേർ ഡൽഹി പൊലീസിന്റെ പിടിയിൽ

നാല് സംസ്ഥാനങ്ങളിലായി നടന്ന 15 കോടി രൂപയുടെ ബൃഹത്തായ സൈബര്‍ നിക്ഷേപ തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്‍ മലയാളി.

15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പ്: കാസർകോട് സ്വദേശിയടക്കം 9 പേർ ഡൽഹി പൊലീസിന്റെ പിടിയിൽ

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന 15 കോടി രൂപയുടെ ബൃഹത്തായ സൈബര്‍ നിക്ഷേപ തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്‍ മലയാളി. കാസര്‍കോട് സ്വദേശിയായ ജമാലുദ്ദീന്‍ ഫൈസിയാണ് കേസ് അന്വേഷിച്ച ദില്ലി പൊലീസിന്റെ പിടിയിലായ പ്രധാന പ്രതി. ഇയാളുടെ സഹായി മുസമ്മില്‍ തയ്ബ്, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് ഏഴ് പേര്‍ എന്നിങ്ങനെ ആകെ 9 പേരെയാണ് സംഘത്തിലുണ്ടായിരുന്നതായി കണ്ടെത്തി അറസ്റ്റ് ചെയ്തത്.

വാട്സ്ആപ്പ് കേന്ദ്രീകരിച്ചുള്ള നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിങ് ആപ്പുകളും വഴിയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. വ്യാജ ആപ്പുകളിലൂടെ വലിയ ലാഭം ലഭിക്കുന്നതായി കാണിച്ച് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം സമാഹരിക്കും. പിന്നീട് ഈ തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നികുതി, ബ്രോക്കറേജ് ചാര്‍ജ്, ഐപിഒ അലോട്ട്മെന്റ്, അക്കൗണ്ട് വെരിഫിക്കേഷന്‍ തുടങ്ങിയ പലവിധ കാരണങ്ങള്‍ പറഞ്ഞ് വീണ്ടും അധിക പണം ആവശ്യപ്പെട്ട് തട്ടിയെടുക്കുകയുമായിരുന്നു ഇക്കാരുടെ രീതി.