നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; റോഡരികില്‍ ബസ് കാത്തുനിന്ന ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഞായറാഴ്ച രാവിലെ ആറോടെയാണ് വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ ബസ് കാത്തുനിന്നിരുന്ന നാലുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; റോഡരികില്‍ ബസ് കാത്തുനിന്ന ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്. അപകടത്തിൽ റസാഖിന്റെ ഭാര്യ ഷക്കീല ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

ഞായറാഴ്ച രാവിലെ ആറോടെയാണ് വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ ബസ് കാത്തുനിന്നിരുന്ന നാലുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാർ ഓടിച്ചിരുന്ന തൃശൂർ സ്വദേശി അമൽ (22)നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.