ട്രെയിനിലെ ഭക്ഷണം സുരക്ഷിതമാണോ? പാക്കറ്റിലെ ഈ കോഡ് സ്കാൻ ചെയ്താൽ പഴകിയ ഭക്ഷണം തിരിച്ചറിയാം

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണ പാക്കറ്റുകളില്‍ നല്‍കിയിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്.

ട്രെയിനിലെ ഭക്ഷണം സുരക്ഷിതമാണോ? പാക്കറ്റിലെ ഈ കോഡ് സ്കാൻ ചെയ്താൽ പഴകിയ ഭക്ഷണം തിരിച്ചറിയാം

ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് അതില്‍നിന്ന് ലഭിക്കുന്ന ഭക്ഷണത്തെയാണ്. എന്നാല്‍ ഈ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും പഴക്കത്തെയും കുറിച്ച് യാത്രക്കാര്‍ക്ക് എപ്പോഴും ആശങ്കയുണ്ടാകാറുണ്ട്. ഇതിനൊരു ലളിതമായ പരിഹാരമുണ്ട്.

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണ പാക്കറ്റുകളില്‍ നല്‍കിയിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം പാകം ചെയ്ത സമയം, പാക്ക് ചെയ്ത തീയതി തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഉടനടി അറിയാന്‍ സാധിക്കും. പഴകിയ ഭക്ഷണം പെട്ടെന്ന് തിരിച്ചറിയാനും യാത്രയില്‍ സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും ഈ മാര്‍ഗ്ഗം സഹായിക്കും.

ട്രെയിനിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍മാരുടെ സേവനമുണ്ട്. ബേസ് കിച്ചണുകളിലെ പാക്കിങ്, ശുചിത്വം എന്നിവയ്ക്കൊപ്പം ഓണ്‍ബോര്‍ഡ് ജീവനക്കാരുടെയും വെണ്ടര്‍മാരുടെയും പ്രവര്‍ത്തനങ്ങളും ഇവര്‍ നേരിട്ട് നിരീക്ഷിക്കുന്നു.

കൂടാതെ, എല്ലാ അംഗീകൃത വെണ്ടര്‍മാര്‍ക്കും ക്യൂആര്‍ കോഡ് ഉള്ള ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ വെണ്ടറുടെ പേര്, ആധാര്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്നസ്, പോലീസ് വെരിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങളും ഭക്ഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാം. ക്രമക്കേടുകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

ഭക്ഷണ പായ്ക്കറ്റുകളില്‍ ക്യൂആര്‍ കോഡ് എന്നാണ് നിര്‍മ്മിച്ചതെന്ന തീയതിയും ഏത് കിച്ചണ്‍ ആണെന്നും വെളിപ്പെടുത്തിയിട്ടുണ്ടാവും. കേടായതോ പഴകിയതോ ആയ ഭക്ഷണ വിതരണം തടയുന്നതിനും യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല IRCTC പുതിയ Modern Kitchens ഉം അവതരിപ്പിക്കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാനായി ഈ അടുക്കളകളില്‍ സിസിടിവി ക്യാമറകളും ഉണ്ടാവും.