ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; 24, 25 തീയതികളിൽ സർവീസുകൾക്ക് നിയന്ത്രണം
24ന് ടാറ്റ നഗർ–എറണാകുളം എക്സ്പ്രസ് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. 25ന് സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് ആലപ്പുഴയ്ക്ക് പകരം കോട്ടയം പാതയിലൂടെ സർവീസ് നടത്തും
പാലക്കാട്: റെയിൽപാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ സർവീസുകളിൽ 24, 25 തീയതികളിൽ മാറ്റമുണ്ടാകും. യാത്രക്കാർ സമയക്രമവും സ്റ്റോപ്പുകളും മുൻകൂട്ടി പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.
24ന് ടാറ്റ നഗർ–എറണാകുളം എക്സ്പ്രസ് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. 25ന് സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് ആലപ്പുഴയ്ക്ക് പകരം കോട്ടയം പാതയിലൂടെ സർവീസ് നടത്തും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പുണ്ടാകും.
ഇതേ ദിവസം ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസും കോട്ടയം വഴിയാകും ഓടുക. എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കിയ ട്രെയിനിന് പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Comments ()