'അത്യാവശ്യമെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോകൂ...'; കടുത്ത നെഞ്ചുവേദനയുമായെത്തിയ ഹൃദ്രോഗിക്ക് ചികിത്സ വൈകിയതായി പരാതി
പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്.
കൊച്ചി: യാത്രാമധ്യേ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട ഹൃദ്രോഗിക്ക് ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കാൻ വിസമ്മതിച്ച് ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചതായി പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. പെരുമ്പാവൂർ സ്വദേശിയായ അബ്ദുൾ കരീം എ.കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്.
പണം തരാതെ ടോക്കൺ നൽകില്ലെന്ന് കടുപിടുത്തം പിടിച്ച ആശുപത്രി ജീവനക്കാർ, അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ ഏകദേശം 45 മിനിറ്റോളമാണ് ചികിത്സയൊന്നും നൽകാതെ രോഗിയെ ആശുപത്രിയിൽ ഇരുത്തിയത്. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ ആരോഗ്യനില വഷളായിരുന്നു. പത്ത് രൂപ നോട്ടായി നൽകാതെ ചീട്ട് നൽകില്ല എന്ന് ആശുപത്രി ജീവനക്കാരി വാശിപിടിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട രോഗി ജീവനക്കാരിയുടെ വാശി കാരണം പുലർച്ചെ ഒരു മണി മുതൽ മുക്കാൽ മണിക്കൂർ ആശുപത്രിയിൽ കാത്തുനിൽക്കേണ്ടി വന്നു. രോഗിക്ക് എതിരെ ജീവനക്കാരി പോലീസിൽ പരാതി അറിയിക്കുകയും ചെയ്തു. ഉടനടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത അദ്ദേഹത്തിന്റെ നില നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്.
Comments ()