ആദിവാസി വിഭാഗങ്ങൾക്ക് ആശ്വാസം: 60 കഴിഞ്ഞവർക്ക് ഓണത്തിന് 1000 രൂപ തന്നെ നൽകാൻ തീരുമാനം

ഓണക്കാലത്ത് 60 വയസ്സിന് മുകളിലുള്ള ആദിവാസി വിഭാഗക്കാർക്ക് ഓണക്കോടി നൽകാനുള്ള തീരുമാനം സർക്കാർ തിരുത്തി.

ആദിവാസി വിഭാഗങ്ങൾക്ക് ആശ്വാസം: 60 കഴിഞ്ഞവർക്ക് ഓണത്തിന് 1000 രൂപ തന്നെ നൽകാൻ തീരുമാനം

ഓണക്കാലത്ത് 60 വയസ്സിന് മുകളിലുള്ള ആദിവാസി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കിവന്നിരുന്ന 1000 രൂപയുടെ ധനസഹായം തുടര്‍ന്നും പണമായിത്തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനസഹായത്തിന് പകരം ഓണക്കോടി നല്‍കാനുള്ള മുന്‍ ഉത്തരവിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് തിരുത്തല്‍ വരുത്തിയത്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ബാങ്ക് വഴിയും അല്ലാത്തവര്‍ക്ക് രേഖകള്‍ പരിശോധിച്ച് എസ്.ടി പ്രൊമോട്ടര്‍മാര്‍ വഴിയുമായിരിക്കും തുക വിതരണം ചെയ്യുക.