ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.

ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം

ലാഹോര്‍: പാകിസ്ഥാനില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് 14 കുട്ടികള്‍ മരിച്ചു. ലാഹോറിലെ കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന കെട്ടിടത്തിന്റെ അവസ്ഥ മോശമായിരുന്നുവെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടികള്‍ ക്ലാസിലുള്ള സമയത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച നിരവധി കുട്ടികള്‍ ക്ലാസില്‍ ഇരുന്നുകൊണ്ട് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കെട്ടിടത്തിന്റെ മേല്‍ക്കൂര പെട്ടെന്ന് താഴേക്ക് പതിച്ചത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.