പുതിയ അണക്കെട്ട് അനുവദിക്കില്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് ടിവികെ.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് കേരളത്തിന് വിമര്‍ശനം. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ അണക്കെട്ട് അനുവദിക്കില്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് ടിവികെ.

ചെന്നൈ: കേരളത്തെ വിമര്‍ശിച്ച് ടിവികെ സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് കേരളത്തിന് വിമര്‍ശനം. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന. അതേസമയം, തമിഴ്‌നാട് നിയമസഭ സമ്മേളനം തുടങ്ങി. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാര്‍ട്ടി എന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഡിഎംകെയ്ക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുന്‍സര്‍ക്കാര്‍ ലഹരിയൊഴുക്ക് തടഞ്ഞില്ല എന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം ലഹരിയൊഴുക്ക് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.