20 വർഷത്തെ പ്രവാസം അവസാനിച്ചു; മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു
മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശിയായ പാലോളി അർഷദ് ബാബു ആണ് അന്തരിച്ചത്. 56 വയസ്സായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശിയായ പാലോളി അർഷദ് ബാബു ആണ് അന്തരിച്ചത്. 56 വയസ്സായിരുന്നു.
ജിദ്ദയിലെ അൽവഹ മേഖലയിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തിന് താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷത്തിലധികമായി അദ്ദേഹം സൗദിയിൽ പ്രവാസിയായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ് പരേതനായ പിലോളി അലവി. ഭാര്യ ഖദീജ. മക്കൾ ഫഹമിയ, മുഹമ്മദ് മുസ്ലിഹ്, മുസ്‌നിദ്, അംജാദ്. സഹോദരങ്ങൾ അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിഷ, കദീജ എന്നിവരാണ്.
മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ സഹായ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.
Comments ()