മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് ഒരുമരണം

മൂന്നാറിൽ വിനോദയാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന കർണാടകയിലെ മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്

മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് ഒരുമരണം

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി 54ൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കർണാടക സ്വദേശിയായ രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവറായിരുന്നു രഞ്ജിത്ത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽ വിനോദയാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന കർണാടകയിലെ മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.45ഓടെയായിരുന്നു സംഭവം. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് ട്രാവലറിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ട്രാവലർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.