അമേരിക്കയിൽ അധ്യാപികയുൾപ്പെടെ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു: കോട്ടയം സ്വദേശിനി അറസ്റ്റിൽ
സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷിന്റെ ഭാര്യയായ അഞ്ജനയ്ക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട്.
അമേരിക്കയിലെ കാലിഫോർണിയയിൽ തൃശൂർ പീച്ചി സ്വദേശിയായ അധ്യാപിക അഞ്ജനയും കോട്ടയം കേശവദാസപുരം സ്വദേശിനിയായ ആൻ മാത്യുവും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷിന്റെ ഭാര്യയായ അഞ്ജനയ്ക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട്.
രണ്ടു പെൺകുട്ടികളുടെ അമ്മയായ ആൻ മാത്യു ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ്. മിൽപിറ്റാസിലെ മിൽ ക്രീക് അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് അഞ്ജന കൊല്ലപ്പെട്ടതെന്നും തുടർന്ന് ആനിനെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു എന്നുമാണ് മിൽപിറ്റാസ് പോലീസ് വ്യക്തമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കേസിൽ ഇവരുടെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ കോട്ടയം സ്വദേശിനി അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും തുടർനടപടികൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധുക്കൾ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.
Comments ()