ഗ്രാമങ്ങളിലേക്കും മലയോരങ്ങളിലേക്കും അതിവേഗ ചികിത്സ: ഇരുചക്ര ആംബുലൻസുകൾ വരുന്നു

2027 ഒക്ടോബര്‍ 1 മുതല്‍ ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.

ഗ്രാമങ്ങളിലേക്കും മലയോരങ്ങളിലേക്കും അതിവേഗ ചികിത്സ: ഇരുചക്ര ആംബുലൻസുകൾ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ-വിദൂര പ്രദേശങ്ങളില്‍ അടിയന്തര വൈദ്യസഹായം കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ എത്തു?ന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം 2027 ഒക്ടോബര്‍ 1 മുതലാണ് ഇവ പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനായി 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചു.

നിലവില്‍ ഇരുചക്ര ആംബുലന്‍സുകള്‍ക്ക് പ്രത്യേക വാഹന വിഭാഗമെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ലാത്തതിനാല്‍, ഇവയുടെ നിര്‍മ്മാണം, സുരക്ഷാ മാനദണ്ഡങ്ങള്‍, രോഗ പരിചരണ സംവിധാനങ്ങള്‍, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന എന്നിവയില്‍ ഏകീകൃത ദേശീയ മാനദണ്ഡങ്ങള്‍ നിലവിലില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനായി, പുതിയ ചട്ടപ്രകാരം 2026 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇനി ഇരുചക്ര ആംബുലന്‍സുകള്‍ നിര്‍മ്മിക്കുന്നത്.