ഹോർമൂസ് പ്രതിസന്ധി മറികടക്കാൻ യുഎഇ; യുഎഇ പുതിയ തുറമുഖം നിര്‍മ്മിക്കുന്നു
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാഭീഷണികളും യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ട് യുഎഇ കിഴക്കന്‍ തീരത്ത് പുതിയ ആഴക്കടല്‍ തുറമുഖം നിര്‍മ്മിക്കുന്നു.
ദുബായ്: ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാഭീഷണികളും യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ട് യുഎഇ കിഴക്കന്‍ തീരത്ത് പുതിയ ആഴക്കടല്‍ തുറമുഖം നിര്‍മ്മിക്കുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്നതും എന്നാല്‍ അത്രതന്നെ സുരക്ഷിതമല്ലാത്തതുമായ ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിപി വേള്‍ഡ് ആണ് ഫുജൈറയില്‍ ഈ പുതിയ പദ്ധതിക്ക് പിന്നില്‍. ഇതിന്റെ ഭാഗമായി ഫുജൈറയിലെ നിലവിലെ തുറമുഖത്ത് കമ്പനി പുതിയൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കും. 2005-ല്‍ സ്ഥാപിതമായ ഡിപി വേള്‍ഡ് പ്രതിവര്‍ഷം ഏതാണ്ട് 7 കോടിയിലധികം കണ്ടെയ്‌നറുകളാണ് ആഗോളതലത്തില്‍ കൈകാര്യം ചെയ്യുന്നത്.
Comments ()