യുഎഇ ഇവന്റ് വിസിറ്റിങ് വിസ: ആർക്കെല്ലാം അപേക്ഷിക്കാം?

യുഎഇയിലെ അംഗീകൃത പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമായി അനുവദിക്കുന്ന പ്രത്യേക വിസയാണിത്.

യുഎഇ ഇവന്റ് വിസിറ്റിങ് വിസ: ആർക്കെല്ലാം അപേക്ഷിക്കാം?

ദുബായ്: രാജ്യത്ത് നടക്കുന്ന വിവിധ അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദേശ സന്ദര്‍ശകര്‍ക്കായി നല്‍കുന്ന പ്രത്യേക എന്‍ട്രി പെര്‍മിറ്റാണ് 'യുഎഇ ഇവന്റ് വിസിറ്റിംഗ് വിസ'. ഇതിന്റെ ഉപയോഗത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വ്യക്തത വരുത്തിയിട്ടുണ്ട്. യുഎഇയിലെ അംഗീകൃത പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമായി അനുവദിക്കുന്ന പ്രത്യേക വിസയാണിത്. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് രാജ്യത്ത് താല്‍ക്കാലികമായി തങ്ങുന്നതിനായി രൂപകല്‍പ്പന ചെയ്ത എന്‍ട്രി പെര്‍മിറ്റാണിത്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നവര്‍

എക്സിബിഷനുകളിലെ പ്രദര്‍ശകര്‍ (ഋഃവശയശീേൃ)െ

അന്താരാഷ്ട്ര ഉച്ചകോടികളിലെ പ്രതിനിധികള്‍

ട്രേഡ് ഫെയറുകളിലും കണ്‍വെന്‍ഷനുകളിലും എത്തുന്നവര്‍

സാംസ്‌കാരിക, കായിക, വിനോദ മേളകളിലെ സന്ദര്‍ശകരും മത്സരാര്‍ത്ഥികളും

യുഎഇയെ ആഗോള ബിസിനസ്, സാംസ്‌കാരിക, വിനോദ പരിപാടികളുടെ കേന്ദ്രമാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഇവന്റ് വിസ എന്ന് ജി ഡി ആര് എഫ് എ വ്യക്തമാക്കുന്നു. മുപ്പത് അല്ലെങ്കില്‍ അറുപത് ദിവസത്തെ താമസ സൗകര്യം ഇവന്റ് വിസകളില്‍ നല്‍കുന്നുണ്ട്. സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ആയും ഇത് ലഭ്യമാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം 120 ദിവസം വരെ കാലാവധി നീട്ടാനും സൗകര്യം നല്‍കുന്നു.