ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം; മുന്നറിയിപ്പുമായി യുഎഇ
സ്വകാര്യ മേഖലയിലെ എല്ലാത്തരം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഒരുപോലെ ഈ സുരക്ഷാ ചട്ടങ്ങൾ ബാധകമാണ്.
യുഎഇ: യുഎഇയില്‍ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. തൊഴില്‍ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ നടപടി.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മുഴുവന്‍ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്നും ജീവനക്കാരില്‍ നിന്ന് തുക ഈടാക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല, വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും പുതുക്കുന്നതും ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുത സ്വയം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ഡിജിറ്റല്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഡിജിറ്റല്‍ പരിശോധനകളില്‍ പോളിസിയുടെ അഭാവമോ വീഴ്ചയോ കണ്ടാല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും നിലവിലുള്ളത് പുതുക്കി നല്‍കുന്നതും മന്ത്രാലയം തടയുന്നതാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഒരുപോലെ ബാധകമായ ഈ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം, ഇന്‍ഷുറന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള മുഴുവന്‍ ചെലവുകളും തൊഴിലുടമ തന്നെ വഹിക്കേണ്ടതാണ്. ഇതിനായി തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് യാതൊരു തുകയും ഈടാക്കാന്‍ പാടില്ല. കൂടാതെ, വര്‍ക്ക് പെര്‍മിറ്റ് കാലയളവിലുടനീളം ഇന്‍ഷുറന്‍സ് പരിരക്ഷ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതും തൊഴില്‍ കാലയളവിനിടയില്‍ പോളിസി പെട്ടെന്ന് റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക്
അനുവാദമുണ്ടാകില്ല.
Comments ()