പ്രവാസികൾ ശ്രദ്ധിക്കുക: പാസ്‌പോർട്ട് അപേക്ഷകൾ ഇനി അൽഹിന്ദ് കേന്ദ്രങ്ങളിലേക്ക്; എംബസിയും കോൺസുലേറ്റും നേരിട്ടുള്ള സ്വീകരണം നിർത്തി
രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും
അബുദാബി: യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെയാണിത്. ഇനി മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി യുഎഇയുടെ വിവിധ എമിറേറ്റുകളിലായി സജ്ജീകരിച്ചിട്ടുള്ള 16 അൽഹിന്ദ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ consularsevainuae.com എന്ന പുതിയ വെബ്‌സൈറ്റ് വഴി ലഭ്യമാകും. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Comments ()