സ്കൂൾ തുറക്കൽ: യുഎഇ വിപണികളിൽ വൻ തിരക്ക്; വ്യാജ ഓഫറുകൾക്കെതിരെ ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
സീസൺ തിരക്കിൽ പണം പാഴാകാതിരിക്കാൻ മാതാപിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു
വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് 31 തിങ്കളാഴ്ച യുഎഇയിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ, അവസാനവട്ട സ്‌കൂൾ ഷോപ്പിംഗിനായി വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പ് രംഗത്തെത്തി. ആകർഷകമായ ഡിസ്‌കൗണ്ട് പരസ്യങ്ങളിൽ മാത്രം ആകൃഷ്ടരാകാതെ, ഉത്പ്പന്നങ്ങളുടെ യഥാർത്ഥ വിലയും വാഗ്ദാനം ചെയ്യുന്ന കിഴിവും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത് തടയാനായി ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് വിപണികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തോടെ എമിറേറ്റിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 800-ലധികം മിന്നൽ പരിശോധനകൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. വ്യാപാരികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഈ പരിശോധനകളിലൂടെ ഉറപ്പുവരുത്തും.
Comments ()