യുഎഇയിൽ ഇന്ധനവില കുതിച്ചുയർന്നു: ഓഗസ്റ്റിലെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും
പുതിയ നിരക്കില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്.
ദുബായ്: ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ. പുതിയ നിരക്കില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 ശനിയാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. പുതിയ നിരക്ക് പ്രകാരം സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.60 ദിര്‍ഹം ആണ് വില. ജൂലൈയില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു.
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.49 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 3.29 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് ജൂലൈ മാസം ഇത് 3.21 ദിര്‍ഹമായിരുന്നു. 3.41 ദിര്‍ഹം ആണ് ഓഗസ്റ്റ് മാസത്തെ വില.
പെട്രോള്‍ കൂടാതെ, ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 3.80 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈയില്‍ ഇത് 3.60 ദിര്‍ഹമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനങ്ങള്‍ വിലയിരുത്തിയാണ് യുഎഇയില്‍ ഓരോ മാസവും അവസാനത്തോടെ പുതിയ ഇന്ധന നിരക്കുകള്‍ നിശ്ചയിക്കുന്നത്.
Comments ()