യുഎഇയിൽ മഴയ്ക്കായി വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന; ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്
ഒക്ടോബർ 9 വെള്ളിയാഴ്ച, ഉച്ചയ്ക്കത്തെ ജുമുഅ നമസ്കാരത്തിന് 30 മിനിറ്റ് മുമ്പാണ് രാജ്യത്തെ മുഴുവൻ പള്ളികളിലും ഈ പ്രത്യേക നമസ്കാരം നടക്കുക.
യുഎഇയിൽ മഴയ്ക്കായി എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രത്യേക നമസ്കാരം നടത്താൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. സലാത്ത് അൽ ഇസ്തിസ്ഖ എന്ന് വിളിക്കപ്പെടുന്ന ഈ പ്രാർത്ഥന ഒക്ടോബർ ഒൻപത് വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ ജുമുഅ നമസ്കാരത്തിന് മുപ്പത് മിനിറ്റ് മുൻപാണ് രാജ്യത്തുടനീളം നടക്കുക.
നാടിനും ജനങ്ങൾക്കും സമൃദ്ധിയും കാരുണ്യവും ചൊരിയുന്ന മഴയ്ക്കായി ദൈവത്തോട് യാചിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. മഴ കുറയുകയോ വൈകുകയോ ചെയ്യുന്ന സമയങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടെ മുസ്ലിംകൾ നിർവ്വഹിക്കുന്ന വിശിഷ്ട നമസ്കാരമാണിത്. മുൻപും വരൾച്ചാ സാഹചര്യങ്ങളിൽ യുഎഇ ഭരണാധികാരികളുടെ ആഹ്വാനപ്രകാരം ഇത്തരത്തിൽ മഴനമസ്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
Comments ()