യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ജൂലൈ 1 മുതല്‍ പുതിയ സേവനദാതാവായി അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചുമതലയേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ കേന്ദ്രങ്ങളിലെ അപേക്ഷാ സ്വീകരണം പരിമിതപ്പെടുത്തുന്നത്. ഇതോടെ നിലവിലുള്ള സേവന ഏജന്‍സികള്‍ ജൂണ്‍ 25ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല

യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ലഭ്യമാകുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളുടെ നടത്തിപ്പില്‍ മാറ്റം വരുന്നതിനാല്‍ ജൂണ്‍ അവസാന ദിവസങ്ങളില്‍ സേവനങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ജൂലൈ 1 മുതല്‍ പുതിയ സേവനദാതാവായി അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചുമതലയേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ കേന്ദ്രങ്ങളിലെ അപേക്ഷാ സ്വീകരണം പരിമിതപ്പെടുത്തുന്നത്. ഇതോടെ നിലവിലുള്ള സേവന ഏജന്‍സികള്‍ ജൂണ്‍ 25ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.

ജൂണ്‍ 26 മുതല്‍ 30 വരെ പതിവ് രീതിയിലുള്ള അപോയിന്റ്മെന്റുകള്‍ ലഭ്യമാകാന്‍ സാധ്യത കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ അടിയന്തര ആവശ്യങ്ങളുള്ളവര്‍ സമയബന്ധിതമായി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്.

പുതിയ സംവിധാനത്തിന്റെ ഭാഗമായി ജൂലൈ മുതല്‍ സേവനങ്ങള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ അപോയിന്റ്മെന്റ് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ വലിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ബാധിക്കുന്ന ഈ മാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.