' ഫർഹാൻ… നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' ; ക്യാമറമാന്റെ വിയോഗത്തില് വൈകാരിക കുറിപ്പുമായി ഉബൈദ്
കുടുംബത്തിനൊപ്പം താനുണ്ടാകുമെന്ന് വ്ലോഗർ ഉബൈദ്
കൊച്ചി: ക്യാമറാമാനും അടുത്ത സുഹൃത്തുമായിരുന്ന ഫർഹാന്റെ അപ്രതീക്ഷിത മരണത്തിൽ വൈകാരിക കുറിപ്പുമായി വ്ലോഗർ ഉബൈദ്. ഫർഹാന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഉബൈദ് വ്യക്തമാക്കി. ഒന്നര വർഷത്തോളം ഒന്നിച്ചു പ്രവർത്തിച്ച ഫർഹാനുമായുള്ള വൈകാരിക അടുപ്പവും അദ്ദേഹത്തിന്റെ പ്രണയബന്ധത്തെക്കുറിച്ചുള്ള സൂചനകളും സ്വപ്നങ്ങളെക്കുറിച്ചും കുറിപ്പിലുണ്ട്.

മരണത്തെക്കുറിച്ച് പൊലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് തനിക്കറിയാവുന്നതെന്നും, കൂടുതൽ സത്യങ്ങൾ പുറത്തുവരുന്നതുവരെ ഫർഹാന്റെ കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ ഫർഹാനെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർധരാത്രിക്ക് ശേഷം പെൺസുഹൃത്തിനൊപ്പം പാർക്കിലെത്തിയ ഫർഹാൻ, തർക്കത്തിനൊടുവിൽ ഇത്തരമൊരു പടി സ്വീകരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഉബൈദ് പങ്കുവെച്ച കറിപ്പിന്റെ പൂര്ണരൂപം
ഫർഹാൻ… നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. Instagram-ൽ വന്ന ഒരു random message-ലുടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്. ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: "ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?" ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു… "വാ…" അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വർഷത്തോളം എൻ്റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എൻ്റെ കുടെ, എൻ്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു. എനിക്ക് അവൻ വെറുമൊരു Cameraman ആയിരുന്നില്ല. എന്റെ നല്ലൊരു സുഹ്യത്തായിരുന്നു. സൗഹ്യദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു. ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും… "മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?" അവനു് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി. ഏകദേശം രണ്ട് മാസമായി അവൻ എൻ്റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല… പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്. അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാൻ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവൻ ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മുന്ന് വർഷത്തിലധികം നീണ്ട ബന്ധം. അവളെ അവൻ ഒരുപാട് ഇഷ്ട്ടമായിരുന്നു… എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസിൽ നിന്ന് ലദിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് എനിക്കറിയാവുന്നത്. കുടുതൽ സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും. ഏറ്റവും കുടുതൽ വേദനിപ്പിക്കുന്നത് അവൻ്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവൻ മാത്രമായിരുന്നു മകൻ എന്നതാണ്. ഫർഹാൻ, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നിന്റെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തിൽ എതങ്കിലും നേടണം… പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലടാ…. ഒരു കാര്യം മാത്രം ഞാൻ തീരുമമതിച്ചിട്ടുണ്ട്. എൻ്റെ ജീവിതകാലം മുഴുവൻ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാൻ കുടെയുണ്ടാകും. നീ എനിക്ക് തന്ന സൗഹ്യദവും സ്നേഹവും ഒരിക്കലും മറക്കില്ല. Rest in Peace Farhan. എല്ലാവരും അവനും അവൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. അവന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ……
Comments ()