പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റം; അണികളിൽ അതൃപ്തി പുകയുന്നു
സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തില്‍ കേന്ദ്രത്തെ ഇടപെടാന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നാണ് നിലവിലെ സര്‍ക്കാര്‍ നിലപാട്.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഈ പദ്ധതിയെ കടലിലെറിയുമെന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍, നിലവില്‍ അധികാരത്തില്‍ വന്നതിനുശേഷം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വലിയ തുകയുടെ സാമ്പത്തിക സഹായവും, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ ആദ്യഘട്ട കരാറുകളില്‍ ഒപ്പുവെച്ചതുമാണ് ഇതിന് കാരണമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയത്. എങ്കിലും, സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തില്‍ കേന്ദ്രത്തെ ഇടപെടാന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നാണ് നിലവിലെ സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ കേന്ദ്ര പദ്ധതിയാണെങ്കിലും കേരളത്തിലെ സ്‌കൂളുകളിലെ പാഠ്യപദ്ധതി നിശ്ചയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സംസ്ഥാനത്തിന് തന്നെയായിരിക്കും എന്ന നിബന്ധനയോടെയാണ് യുഡിഎഫ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടെ നില്‍ക്കുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്നത്. പുതിയ മാറ്റം താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലും സഖ്യകക്ഷികള്‍ക്കിടയിലും ചില ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ 'സംഘപരിവാര്‍ അജണ്ട' നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുമോ എന്ന ആശങ്ക മുന്‍പ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ പെട്ടെന്ന് നിലപാട് മാറ്റിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്ന ഒന്നാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം. ഈ നയം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് പിഎം ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുന്നത്. അതിനാല്‍, ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പ്രവര്‍ത്തകര്‍ വാദിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച, വിഡി അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പ്രവര്‍ത്തകര്‍ക്കെല്ലാം നിരാശാജനകമാണ് സര്‍ക്കാരിന്റെ ഈ നിലപാട്.
Comments ()