വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും കരുതലായി യുഡിഎഫ് സര്‍ക്കാര്‍, ബജറ്റില്‍ റാഗിങ് തടയാനുള്ള പദ്ധതി പ്രഖ്യാപിച്ചു

റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും കരുതലായി യുഡിഎഫ് സര്‍ക്കാര്‍,  ബജറ്റില്‍ റാഗിങ് തടയാനുള്ള പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും കരുതലായി യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചു..

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി വകയിരുത്തിയതായി ബജറ്റ് അവതരണത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ആശ ഓണറേറിയം 78 കോടിയാക്കി. അതുപോലെ, വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ റാഗിങ് തടയാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

പൂക്കോട് വെറ്റിനറി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥിന്റെ പേരിലാണ് പദ്ധതി നടപ്പിലാക്കുക. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.