അനുമതിയില്ലാതെ റോഡിൽ റേസിങ്ങും വാഹന റാലിയും; സൗദിയിൽ 6,000 റിയാൽ വരെ പിഴ
നിയമവിരുദ്ധ റേസിങ് ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിങ് രീതികൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹന റേസുകളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് സംഘങ്ങളെയും രഹസ്യ പരിശോധനാ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്
റിയാദ്: സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ കാർ റേസിങ്ങോ വാഹന റാലിയോ സംഘടിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി. നിയമലംഘനം നടത്തുന്നവർക്ക് 3,000 മുതൽ 6,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.
നിയമവിരുദ്ധ റേസിങ് ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിങ് രീതികൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹന റേസുകളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് സംഘങ്ങളെയും രഹസ്യ പരിശോധനാ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പിടിയിലാകുന്നവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.
അനുമതിയില്ലാതെ പൊതുറോഡുകൾ ഉപയോഗിച്ചുള്ള റേസിങ് റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിശോധനകളും ട്രാഫിക് നിയമനടപടികളും ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.
Comments ()