ഇറാൻ ലക്ഷ്യമാക്കി വീണ്ടും യുഎസ് വ്യോമാക്രമണം: വിവാഹച്ചടങ്ങിൽ മിസൈൽ പതിച്ച് 2 മരണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം. ബന്ദർ അബ്ബാസ്, സിരിക്, ഖഷം മേഖലകളിൽ ആക്രമണം. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാൻ ലക്ഷ്യമാക്കി വീണ്ടും യുഎസ് വ്യോമാക്രമണം: വിവാഹച്ചടങ്ങിൽ മിസൈൽ പതിച്ച് 2 മരണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിൽ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. പ്രദേശത്തെ ഒരു വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങളായി തുടരുന്ന സംഘർഷം രൂക്ഷമാക്കി അമേരിക്കൻ സൈന്യം പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടത്.

അമേരിക്കൻ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും അവരുടെ സൈനിക കേന്ദ്രങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യമെന്നും തഹ്റാൻ വ്യക്തമാക്കിയതോടെ മിഡിൽ ഈസ്റ്റിലെ സാഹചര്യം കൂടുതൽ വഷളായിട്ടുണ്ട്. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് വിദേശത്തുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.