പശ്ചിമേഷ്യ സംഘർഷം; കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി
പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി.
മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകൂട്ടി പ്രവചിക്കാനാകാത്തവിധം സുരക്ഷാ അന്തരീക്ഷം മോശമാകാൻ സാധ്യതയുള്ളതിനാൽ വിമാന സർവീസുകളിലെ റദ്ദാക്കലുകൾ, വ്യോമപാത അടച്ചിടൽ തുടങ്ങിയ തടസ്സങ്ങൾക്ക് യാത്രാക്കാർ സജ്ജരായിരിക്കണമെന്ന് സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കുവൈത്തിലേക്ക് വരാനും അവിടെനിന്ന് തിരിച്ചുപോകാനും പദ്ധതിയിടുന്നവർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി അതത് എയർലൈനുകളുമായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുപുറമെ, നിലവിലെ സുരക്ഷാ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അടിയന്തരമായി യാത്രാ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറായിരിക്കാനും എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു.
Comments ()