കുവൈത്തിലെ യുഎസ് എംബസി വീണ്ടും സജീവം; വിസ ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈനായി

കുവൈത്തിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ സംവിധാനത്തിലൂടെ അഭിമുഖത്തിനുള്ള തീയതിയും സമയവും ഓൺലൈനായി ക്രമീകരിക്കാം. വിസ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

കുവൈത്തിലെ യുഎസ് എംബസി വീണ്ടും സജീവം; വിസ ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈനായി

കുവൈത്ത് സിറ്റി: കുവൈത്തിലെ യുഎസ് എംബസി കോൺസുലാർ സേവനങ്ങൾ പുനഃസ്ഥാപിച്ച് പൂർണ പ്രവർത്തനത്തിലേക്ക്. യുഎസ് വിസ നടപടിക്രമങ്ങളുടെ ഭാഗമായി ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയതായി എംബസി അറിയിച്ചു.

കുവൈത്തിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ സംവിധാനത്തിലൂടെ അഭിമുഖത്തിനുള്ള തീയതിയും സമയവും ഓൺലൈനായി ക്രമീകരിക്കാം. വിസ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിസ അപേക്ഷകരെ വീണ്ടും സ്വീകരിക്കാൻ എംബസി തയ്യാറായതായി അധികൃതർ വ്യക്തമാക്കി. കോൺസുലാർ സേവനങ്ങൾ, വിസ അപേക്ഷാ നടപടികൾ, അപ്പോയിന്റ്മെന്റ് എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും അപേക്ഷകരോട് നിർദേശിച്ചിട്ടുണ്ട്.

മേഖലയിൽ നിലനിന്നിരുന്ന സംഘർഷ സാഹചര്യത്തെ തുടർന്ന് യുഎസ് എംബസിയിലെ ചില വിസ, കോൺസുലാർ സേവനങ്ങൾ നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സേവനങ്ങൾ പുനഃസ്ഥാപിച്ചതോടെ കുവൈത്തിൽ നിന്നുള്ള യുഎസ് വിസ അപേക്ഷാ നടപടികൾ വീണ്ടും സാധാരണ നിലയിലേക്ക് എത്തുകയാണ്.