പശ്ചിമേഷ്യൻ യുദ്ധം: യു.എ.ഇയിൽ കൂട്ടപ്പിരിച്ചുവിടലും ശമ്പള വെട്ടിക്കുറയ്ക്കലും; പ്രവാസികൾ കടുത്ത അനിശ്ചിതത്വത്തിൽ
ഒരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികള്‍ ജോലികളില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നത്.
യുഎഇ: അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പിരിച്ചുവിടലും ശമ്പള വെട്ടിക്കുറയ്ക്കലും കാരണം മലയാളി അടക്കമുള്ള നിരവധി ഇന്ത്യന്‍ പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ലെന്നും, ഇതാണ് പിരിച്ചുവിടലിലേക്ക് നയിക്കുന്നതെന്നും ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ അക്കൗണ്ടന്റായ മുജീബ് റഹ്‌മാന്‍ 'ദി ന്യൂയോര്‍ക്ക് ടൈംസിനോട്' വെളിപ്പെടുത്തി.
യു.എ.ഇ.യിലെ 546 കമ്പനികളില്‍ നടത്തിയ മാന്‍പവര്‍ സര്‍വേ പ്രകാരം നാലിലൊന്ന് കമ്പനികളും നിലവില്‍ ആള്‍ബലം കുറച്ചുകഴിഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് കമ്പനികളും പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുന്‍കൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പല സ്ഥാപനങ്ങളും തൊഴിലാളികളെ പുറത്താക്കുന്നത്. ജോലി നിലനിര്‍ത്തിയവര്‍ക്ക് പോലും വേതനം വലിയ തോതില്‍ വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് പ്രവാസികള്‍.
Comments ()