ഹോർമൂസ് ഇനി യുഎസിന്റെ കൈകളിൽ? സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്
സ്വന്തം സൈനികരുടെ ജീവന്‍ പണയപ്പെടുത്തിയാണ് രാജ്യം ഈ സുരക്ഷ ഉറപ്പാക്കുന്നതെന്നും, അതിനാല്‍ അതിന്റെ ചെലവ് മറ്റ് രാജ്യങ്ങള്‍ വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയും അമേരിക്ക നേരിട്ട് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം സൈനികരുടെ ജീവന്‍ പണയപ്പെടുത്തിയാണ് രാജ്യം ഈ സുരക്ഷ ഉറപ്പാക്കുന്നതെന്നും, അതിനാല്‍ അതിന്റെ ചെലവ് മറ്റ് രാജ്യങ്ങള്‍ വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനുപുറമേ, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ യാത്രയ്ക്ക് മുന്‍പുണ്ടായിരുന്ന ഉപരോധം പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'ഞങ്ങളാണ് ഇനി ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുക. അതിനായി ഞങ്ങള്‍ക്ക് പ്രതിഫലവും ലഭിക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഏതെങ്കിലും രാജ്യത്തിനോ സംഘടനയ്‌ക്കോ ഫീസ് നല്‍കേണ്ട സാഹചര്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടം തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. 'ഫീസായാലും ടോളായാലും രണ്ടും ഒരുപോലെയാണ്. ഇത് ഒരു അന്താരാഷ്ട്ര ജലപാതയാണ്. ഈ കടലിടുക്ക് ഉപയോഗിക്കാന്‍ പണം നല്‍കണമെന്ന് ലോകത്തിലെ ഒരു രാജ്യവും പിന്തുണയ്ക്കുന്നില്ല' എന്നായിരുന്നു നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ പ്രഖ്യാപിതമായ മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Comments ()