5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പൂട്ടാൻ യുഎസ്

നയതന്ത്ര സംവിധാനം കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ പറയുമ്പോൾ, ഇത് അമേരിക്കയുടെ ആഗോള സ്വാധീനം കുറയ്ക്കുമെന്ന് ആശങ്കയുണ്ട്.

5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പൂട്ടാൻ യുഎസ്

വാഷിങ്ടണ്‍: അനാവശ്യ ചെലവുകള്‍ ഒഴിവാക്കി നയതന്ത്ര സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കാനഡയിലെ വിന്നിപെഗ്, ജപ്പാനിലെ നഗോയ, ഇന്തോനേഷ്യയിലെ മേദാന്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ഗ്രനേഡയിലെ യു.എസ്. എംബസിയും കാമറൂണിലെ എംബസി ബ്രാഞ്ച് ഓഫീസും അടച്ചുപൂട്ടാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീക്കം തുടങ്ങി.

പ്രത്യേക ഭൗമരാഷ്ട്രീയ പ്രതിസന്ധികളില്ലാത്ത സമയത്ത് സാമ്പത്തിക ലാഭമില്ലെന്ന കാരണത്താല്‍ ഒരേസമയം നിരവധി വിദേശ മിഷനുകള്‍ പൂട്ടുന്നത് അമേരിക്കന്‍ നയതന്ത്ര ചരിത്രത്തില്‍ അപൂര്‍വ്വമാണ്. അതേസമയം, ഈ നടപടി ആഗോളതലത്തില്‍ അമേരിക്കയുടെ നയതന്ത്ര സ്വാധീനം കുറയ്ക്കുമെന്നും ചൈന പോലെയുള്ള എതിരാളികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും മുന്‍ നയതന്ത്രജ്ഞരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.