ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ ആശങ്ക

ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം.

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ ആശങ്ക

തെഹ്റാന്‍: പശ്ചിമേഷ്യ വീണ്ടും അശാന്തം. ദിവസങ്ങള്‍ക്ക് ശേഷം ഇറാനെ ആക്രമിച്ച് അമേരിക്ക. ഇന്നലെ രണ്ടാമതും കപ്പല്‍ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം.

പാനമയുടെ വാണിജ്യ കപ്പല്‍ ആക്രമിച്ചതിന് മറുപടിയായാണ് അമേരിക്കന്‍ ആക്രമണം. എയര്‍ ഡിഫന്‍സ് സംവിധാനത്തെ ഉള്‍പ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളില്‍ സ്‌ഫോടനമുണ്ടായെന്ന് ഇറാന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചു. താല്‍ക്കാലിക ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് നടക്കുന്നത്.

അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ സൈന്യം ജോലി തീര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഇറാന്‍ പിന്നെ ബാക്കി ഉണ്ടാവില്ലെന്നായിരുന്നു ഭീഷണി. അമേരിക്ക - ഇറാന്‍ തുടര്‍ ചര്‍ച്ചകള്‍ തിങ്കളാഴ്ച നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.