സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; സംസ്ഥാനത്ത് നിർദേശം

ആഘോഷച്ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗീതവും തുടർന്ന് വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന രീതിയാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന ഗീതം ഉൾപ്പെടുത്തിയിട്ടില്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിന് ശേഷമായിരിക്കും ദേശീയ ഗാനം ആലപിക്കുക.

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; സംസ്ഥാനത്ത് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

ആഘോഷച്ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗീതവും തുടർന്ന് വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന രീതിയാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന ഗീതം ഉൾപ്പെടുത്തിയിട്ടില്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിന് ശേഷമായിരിക്കും ദേശീയ ഗാനം ആലപിക്കുക.

വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് കേന്ദ്ര മാർഗനിർദേശത്തിലെ പ്രധാന നിർദേശം. ദേശീയ ഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ടും വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്ന നിർദേശമുണ്ട്. ദേശീയ ഗാനത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിലും നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കും ആവശ്യമായ നിർദേശങ്ങൾ കൈമാറണമെന്ന് അധികൃതർ അറിയിച്ചു.