'വിബി-ജി റാം ജി' പദ്ധതി ഇന്നു മുതൽ പ്രാബല്യത്തില്‍, പുതിയ തൊഴിലുറപ്പ് നിയമം രാജ്യത്ത് നിലവിൽ വന്നു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ന്യൂഡല്‍ഹി:രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ഗ്രാമീണ മേഖലകളുടെ ജീവനാഡിയായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പദ്ധതി 'വിബിജി റാം ജി' ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതല്‍ പ്രവൃത്തികള്‍ വരിക.
Comments ()