'സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ'; ഓപ്പറേഷൻ തൂഫാനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി നടേശൻ
ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം നേരിടുന്ന അതീവ ഗുരുതരമായ വെല്ലുവിളിയാണ് ലഹരിമരുന്ന് ഭീഷണിയെന്നും കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മയക്കുമരുന്നിന് എതിരായ നീക്കത്തിന് നടപടിയെടുത്ത സര്‍ക്കാരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
Comments ()