വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത
ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യില്‍ നിന്ന് വിവാഹമോചനം വേണ്ടെന്ന തീരുമാനവുമായി ഭാര്യ സംഗീത. വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയാണെന്ന് സംഗീത ചെങ്കല്‍പ്പെട്ട് കുടുംബകോടതിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. നേരത്തെ വിജയ്‌യുടെ അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരും പിണക്കം മറന്ന് ഒന്നിച്ചു മുന്നോട്ടു പോകാന്‍ ധാരണയായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹര്‍ജി പിന്‍വലിച്ചതിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ് നിലവിലെ തീരുമാനം. 1998-ല്‍ യുകെയില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും 1999-ലാണ് ചെന്നൈയില്‍ വച്ച് മതാചാരപ്രകാരം വിവാഹിതരായത്.
Comments ()