ലഹരിക്കെതിരെ കൈകോര്‍ത്ത് കേരളവും തമിഴ്നാടും; 'ഓപ്പറേഷന്‍ തൂഫാന്' പിന്തുണയുമായി മുഖ്യമന്ത്രി വിജയ്, കൊച്ചിയില്‍ എത്തും
'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പൂർണ്ണ പിന്തുണ.
സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യാനായി പോലീസും എക്സൈസും വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പൂർണ്ണ പിന്തുണ. കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്കായി കൊച്ചിയിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ, ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസും കൈകോർത്ത് പ്രവർത്തിക്കാനും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
Comments ()