ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ; തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസം
പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ദര്‍ശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പിലാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വ്വഹിക്കും.
ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ദര്‍ശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവില്‍ ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Comments ()