45 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്; കോടിക്കണക്കിന് പേർ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക്

എൽ നിനോ മൂലമുള്ള വരൾച്ച, വെള്ളപ്പൊക്കം, ക്രമരഹിതമായ മഴ എന്നിവ കാർഷിക ഉൽപ്പാദനത്തെ ബാധിക്കുമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

45 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്; കോടിക്കണക്കിന് പേർ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക്

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനം, എൽ നിനോ പ്രതിഭാസം, ആഗോള സംഘർഷങ്ങൾ എന്നിവയുടെ ആഘാതത്തിൽ 45 രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ കൂടുതൽ വഷളാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകി. 2027 അവസാനത്തോടെ ഏകദേശം 4.9 കോടി പേർ കൂടി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്.

നിലവിൽ 22.5 കോടി പേർ നേരിടുന്ന കടുത്ത ഭക്ഷ്യ പ്രതിസന്ധി 27.4 കോടിയായി ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ നിനോ മൂലമുള്ള വരൾച്ച, വെള്ളപ്പൊക്കം, ക്രമരഹിതമായ മഴ എന്നിവ കാർഷിക ഉൽപ്പാദനത്തെ ബാധിക്കുമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ഥിതി ഗുരുതരമാകുന്നതിന് മുമ്പ് രാജ്യങ്ങൾ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് WFP ആവശ്യപ്പെട്ടു.