ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു

മൺസൂൺ ആരംഭിക്കുന്ന ജൂൺ ആദ്യവാരം തന്നെ സാധാരണയായി കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ മഴ ദുർബലമായതിനെ തുടർന്ന് ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു.

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു

കട്ടപ്പന: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി. സെക്കൻഡിൽ 350 ക്യൂസെക്സ് വെള്ളമാണ് ടണൽ വഴി തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്. തേക്കടിയിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ഷട്ടർ ഉയർത്തിയത്.

മൺസൂൺ ആരംഭിക്കുന്ന ജൂൺ ആദ്യവാരം തന്നെ സാധാരണയായി കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ മഴ ദുർബലമായതിനെ തുടർന്ന് ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു.

തേനി-കമ്പം താഴ്‌വരയിലെ 14,707 ഏക്കർ പ്രദേശത്തെ ഒന്നാംഘട്ട നെൽകൃഷിക്കാണ് പ്രധാനമായും വെള്ളം ഉപയോഗിക്കുക. ആകെ 350 ക്യൂസെക്സിൽ 200 ക്യൂസെക്സ് കാർഷിക ആവശ്യങ്ങൾക്കും ശേഷിക്കുന്ന 150 ക്യൂസെക്സ് മധുര കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

120 ദിവസത്തേക്കാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്. കാർഷിക മേഖലയിലെ ജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം മധുരയിലെ കുടിവെള്ള ആവശ്യവും ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് തമിഴ്നാട് അധികൃതരുടെ വിലയിരുത്തൽ.