സൗദിയിൽ വയനാട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് അന്തരിച്ചു
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
കടുത്ത നെഞ്ചുവേദനയെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ അൽ മന ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകനായ ജെയിംസ് ആൻറണി (57) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ജുബൈലിലെ പ്രമുഖ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തോടൊപ്പം ഭാര്യ മായയും മകൾ ജെയ്മയും സൗദിയിലുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Comments ()