സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ (വെള്ളിയാഴ്ച) ആരംഭിക്കും. ഇതിനായി 1,095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഓഗസ്റ്റ് 3-ന് മുന്‍പായി വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. വികലാംഗ, വിധവ, കര്‍ഷകത്തൊഴിലാളി, ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍ക്ക് പുറമെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷനുകളും നാളെ മുതല്‍ ലഭ്യമാകും.
Comments ()