ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്
ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: വാട്‌സ്ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റും കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗികവും രഹസ്യവും സാമ്പത്തികവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് നിർദ്ദേശം. പ്രത്യേകിച്ച് വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും, തുറന്നുവച്ചിരിക്കുന്ന വെബ് സെഷനുകളിലൂടെ അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത സന്ദേശങ്ങൾ അയക്കപ്പെടാൻ ഇടയുണ്ടെന്നും കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. അതിനാൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം, വിശേഷിച്ച് പൊതുവായ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുമ്പോൾ, നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Comments ()