ഭർത്താവിന്റെ സംസ്കാര ചടങ്ങിനിടെ ദാരുണം; അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
ഓഗസ്റ്റ് 15നായിരുന്നു കുര്യൻ ജോസഫിന്റെ മരണം. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യച്ചൻ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു.
കോട്ടയം: ഭർത്താവിന്റെ സംസ്കാര ചടങ്ങിനിടെ ഹൃദയഭേദകമായ സംഭവം. മൃതദേഹത്തിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ കുഴഞ്ഞുവീണ ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (73)യുടെ ഭാര്യ ഷേർലി കുര്യൻ (71) ആണ് മരിച്ചത്.
ഓഗസ്റ്റ് 15നായിരുന്നു കുര്യൻ ജോസഫിന്റെ മരണം. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യച്ചൻ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു.
കുര്യൻ ജോസഫിന്റെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഘട്ടം വീട്ടിൽ പൂർത്തിയായ ശേഷമാണ് ഷേർലിയെ അന്ത്യചുംബനം നൽകുന്നതിനായി മൃതദേഹത്തിനരികിലേക്ക് കൊണ്ടുവന്നത്. ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ അവർ കുഴഞ്ഞുവീഴുകയായിരുന്നു.
ബന്ധുക്കൾ ഉടൻ തന്നെ ഷേർലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടത്വ പച്ച കാവില വീട്ടിലെ കുടുംബാംഗമാണ് ഷേർലി.
എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കൾ.
Comments ()