ഭാര്യ തൂങ്ങിമരിച്ചത് ഒരുമാസം മുമ്പ്, അതേമുറിയില്‍ ഭര്‍ത്താവും മരിച്ച നിലയില്‍

രാത്രി 10 മണിക്ക് ശേഷമാണ് മുറിയിൽ പവിത്രനെ അനക്കമറ്റ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ മരണശേഷം പവിത്രൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

ഭാര്യ തൂങ്ങിമരിച്ചത് ഒരുമാസം മുമ്പ്, അതേമുറിയില്‍ ഭര്‍ത്താവും മരിച്ച നിലയില്‍

കാസർകോട്: ഭാര്യയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകുന്നതിന് മുമ്പ് ഭർത്താവിനും ദാരുണാന്ത്യം. പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14ന് ഭാര്യ ഗീത ജീവനൊടുക്കിയ അതേ മുറിയിലാണ് പവിത്രനെയും ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി 10 മണിക്ക് ശേഷമാണ് മുറിയിൽ പവിത്രനെ അനക്കമറ്റ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ മരണശേഷം പവിത്രൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.

നേരത്തെ പ്രവാസിയായിരുന്ന പവിത്രൻ പിന്നീട് നാട്ടിൽ തിരിച്ചെത്തി റബർ വെട്ട് ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.