പള്ളിയിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; മലപ്പുറത്ത് വയോധിക മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരുടെയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു
മലപ്പുറം: എടവണ്ണ ഒതായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 60കാരിക്ക് ജീവൻ നഷ്ടമായി. കിഴക്കെ ചാത്തല്ലൂർ സ്വദേശി കുന്നത്ത് ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ അഞ്ചുമണിയോടെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ആളുകൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരുടെയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ഭീഷണി നേരിടുന്നതിനായി ദ്രുതപ്രതികരണ സംഘമായ ആർആർടിയെ നിയോഗിക്കുമെന്നും മന്ത്രി പി കെ ബഷീർ വ്യക്തമാക്കി.
മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു. ഇതിൽ വനംവകുപ്പിന്റെ വിഹിതമായ അഞ്ച് ലക്ഷം രൂപ നാളെ തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ള ധനസഹായം സംബന്ധിച്ച നടപടികൾ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം തുടരും.
Comments ()