ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; 40കാരന് ജീവൻ നഷ്ടമായി

ഓണാവധിയോടനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ. ജനവാസമേഖലയിലെ കൃഷിയിടത്തിൽ കാട്ടുപോത്ത് എത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം;  40കാരന് ജീവൻ നഷ്ടമായി

കോഴിക്കോട്: നാദാപുരം വിലങ്ങാട് ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചന്തുവിന്റെ മകൻ വി.സി. സുനിൽ (40) ആണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

ഓണാവധിയോടനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ. ജനവാസമേഖലയിലെ കൃഷിയിടത്തിൽ കാട്ടുപോത്ത് എത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കാട്ടുപോത്തിനെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾക്കിടെ രാവിലെ 11 മണിയോടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.