ഇൻഡിഗോയിൽ പുതിയ നേതൃത്വം: വില്ലി വാൽഷ് സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തു
ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. പീറ്റർ എൽബേഴ്‌സ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബ്രിട്ടീഷ് എയർവേയ്സ് സിഇഒ, ഐഎടിഎ ഡയറക്ടർ ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച വാൽഷ് ഇൻഡിഗോയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകും.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വില്ലി വാല്‍ഷ് ചുമതലയേറ്റു. ഇന്‍ഡിഗോയിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് പീറ്റര്‍ എല്‍ബേഴ്സ് രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. ഐഎടിഎ ഡയറക്ടർ ജനറലർ, ബ്രിട്ടീഷ് എയർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 31-നാണ് വാല്‍ഷിനെ സി.ഇ.ഒ ആയി നിയമിക്കാന്‍ ഇന്‍ഡിഗോ തീരുമാനമെടുത്തത്. ഇന്‍ഡിഗോയുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര വികസന ലക്ഷ്യങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.
Comments ()